ആനവണ്ടിക്കഥകള്‍ 6~ ഒരു പന്തയത്തിന്‍റെ ബലിയാട

By സഹയാത്രിക വര രാഗേഷ് ആര്‍.11 May, 2017

imran-azhar

ക്രിക്കറ്റിലെ വാതുവയ്പ് വലിയ വാര്‍ത്തയാണ്. വാതുവയ്പില്‍ കുടുങ്ങിയ ഒരാള്‍ ഇപ്പോള്‍ വീട്ടിലിരുപ്പുമാണ്. പക്ഷേ, ഒന്നോര്‍ത്തോളു ക്രിക്കറ്റില്‍ മാത്രമല്ല വാതുവയ്പ്. ഒന്നു പറഞ്ഞ് രണ്ട ിന് പന്തയമുണ്ടോ എന്ന് ചോദിക്കുന്നത് പലരുടേയും ശീലമാണ്..മലയാളിയുടേയും, പ്രത്യേകിച്ച് യുവകേസരിമാരുടെ. ഇനി പറയുന്നത് ആനവണ്ടിയുമായി ബന്ധപ്പെട്ട ഒരു പന്തയക്കഥയാണ്. വെറും ആനവണ്ടിയല്ല മക്കളേ!!! സുന്ദരിമാര്‍ക്ക് മാത്രമുളള ആനവണ്ടി. അതെ, നമ്മുടെ സ്വന്തം സ്ത്രീകള്‍ക്ക് മാത്രം (ലേഡീസ് ഒണ്‍ലി) ബസ് തന്നെ.

 

നഗരത്തിലെ സുപ്രസിദ്ധവും ചില പെണ്‍കിടാങ്ങളുടെ കയ്യിലിരുപ്പു കൊണ്ട് ഒരു കാലത്ത് അല്പസ്വല്പം കുപ്രസിദ്ധവുമായിരുന്ന പെണ്‍കലാശാലയിലേക്കുളള സര്‍ക്കാര്‍ വക ബസ്.
പ്രസ്തുത ആനവണ്ടിയില്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമുളളു. ഒട്ടൊരു പഴയ കഥയാണ്. നേരത്തേ പറഞ്ഞതുപോലെ ചില കുസൃതിക്കാരികളുടെ ചെയ്തികളെ പറ്റിയുളള കഥകള്‍ ഒര ുമാതിരിപ്പെട്ട ആണ്‍പിള്ളേരെ ആ ഭാഗത്തേക്ക് പോകുന്നതില്‍ നിന്നും ആ പ്രായത്തില്‍ പതിവായ ചില്ലറ കുശലപ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും പോലും ഒട്ടൊന്ന് പിന്നോട്ടുവലിച്ചിര ുന്ന കാലം.

 

അങ്ങനെ ആ ദിവസം വന്നെത്തി. നഗരത്തിലെ തന്നെ കോളജില്‍ ജന്തുശാസ്ത്രബിരുദവിദ്യാര്‍ത്ഥിയായ കണ്ണനെ (അങ്ങനെ വിളിക്കാം) കൂട്ടുകാര്‍ വെല്ലുവിളിച്ചു. നിനക്ക് ലേഡീസ് ഒണ്‍ലി (മേല്‍പ്പറഞ്ഞ)യില്‍ കയറാന്‍ ധൈര്യമുണ്ടോ? കണ്ണന്‍ ഗ്രാമപ്രദേശത്തുനിന്ന് ഇവിടെ പഠിക്കാനെത്തിയതാണ്. ഹോസ്റ്റലില്‍ താമസമാക്കിയിട്ട് കുറച്ചുകാലമേ ആയുളളു. നേരത്തേ വീട്ട ില്‍പോയി വരികയായിരുന്നു. മേല്‍പ്പറഞ്ഞ കലാശാലയിലെ പെണ്‍മണിമാരുടെ കയ്യിലിരിപ്പിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. അതു മനസ്സിലാക്കിയാണ് കൂട്ടുകാരുടെ കളി.വെല്ലുവിളി തുടര്‍ന്നപ്പോള്‍ പൊടിമീശക്കാരന്‍റെ അഭിമാനം ഒരു ദുര്‍ബലനിമിഷത്തില്‍ സടകുടഞ്ഞെണീറ്റു.

 

"ഞാന്‍ കയറാം, ദാ ഇന്നു വൈകുന്നേരത്തെ ബസില്‍ തന്നെ കയറാം. എന്തു തരും?" "നിന്‍റെ റെക്കോര്‍ഡ് വരച്ചങ്ങ് കയ്യില്‍ തരും. പക്ഷേ, പരിക്കൊന്നും കൂടാതെ ഇറങ്ങണം". കണ്ണന്‍ ച
ുണ്ടൊന്നു കോട്ടി. പിന്നെ, അഞ്ചാറ് പെണ്ണുങ്ങള്‍ ചേര്‍ന്നാല്‍ എന്നെ എന്തുചെയ്യാനാ എന്ന മട്ടില്‍. കൂട്ടുകാരുടെ മുഖത്ത് ചിരിയും ഉളളില്‍ സഹതാപവും വിരിഞ്ഞു.

 

വൈകുന്നേരം ലേഡീസ് ഒണ്‍ലി കടന്നുപോകുന്ന ഒരു സ്റ്റോപ്പില്‍ കണ്ണനും കൂട്ടുകാരും നില്പായി. അതാ വരുന്നു നമ്മുടെ ബസ്. കണ്ണന്‍ തയ്യാറായി, ഷര്‍ട്ടിന്‍റെ കോളറൊക്കെ പിടിച്ചിട്ടു. മുഖമൊക്കെ ഒന്നുതടവി. കൂട്ടുകാരെ ആകെക്കൂടെ ഒന്നു നോക്കി വേണ്ടത്ര ഗമയോടെ ലേഡീസ് ഒണ്‍ലിക്ക് കൈകാണിച്ചു. നിര്‍ത്തിയില്ല. കൂട്ടുകാര്‍ കൂവി. കണ്ണന്‍ നിരാശനായില്ല...ഇന്നല്ലെങ്കില്‍ നാളെ ഞാനതില്‍ കയറിയിരിക്കും.

 


ലേഡീസ് ഒണ്‍ലിയില്‍ അതും ആ പ്രത്യേക ബസില്‍ തന്നെ കയറും...കയറിയിരിക്കും. ഇപ്പോള്‍ കണ്ണന് അതൊരു അഭിമാന പ്രശ്നമാണ്. പിറ്റേന്നും തലേദിവസത്തെ അതേ സ്റ്റോപ്പില്‍ ന ില്പായി. ലേഡീസ് ഒണ്‍ലി വന്നു, കൈ കാണിച്ചു. നിര്‍ത്താതെ മുന്നോട്ടുപോയ ബസ് കുറച്ചകലെ മാറ്റിനിര്‍ത്തി. കണ്ണന്‍ ഓടി വാതിലിനടുത്തെത്തി, ഒന്നു നിന്ന് കൂട്ടുകാരെ പുച്ഛിച്ചൊന്നു നോക്കി...അതേ നിമിഷം അകത്തേക്ക് വലിച്ചെടുക്കപ്പെട്ടു. കൂട്ടുകാര്‍ കാര്യം മനസ്സിലായ മട്ടില്‍ ചിരിച്ചു.

 

ബസിനുളളില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കണ്ണന് ഒന്നു രണ്ടു നിമിഷം വേണ്ടി വന്നു. നോക്കുന്പോള്‍ താനൊരു സുന്ദരിയുടെ മടിയിലാണ്. അയ്യേ, ചെറുതായി നാണം
തോന്നുന്നോ? അടുത്തനിമിഷം പിന്‍ഭാഗത്ത് ഒരു മിന്നല്‍. കണ്ണന്‍ വേദന കൊണ്ട് അലറി ,എഴുന്നേല്‍ക്കാനാഞ്ഞപ്പോള്‍ രണ്ടുമൂന്നു ജോടി വളയിട്ട കൈകള്‍ പൊതിഞ്ഞുപിടിച്ചിരിക്കുകയാണ്. പിന്‍ഭാഗത്ത് സേഫ്റ്റിപിന്നുകൊണ്ടും കൂര്‍ത്തനഖങ്ങള്‍ കൊണ്ടുമുളള പ്രയോഗങ്ങള്‍ തുടര്‍ന്നു. അറിയാതെ കയറിയതാണേ, വെറുതെ വിടണേ...കണ്ണന്‍ കേണു. രണ്ടു സ്റ്റോപ്പിനിപ്പുറം പ്രാണനും കൊണ്ട് ചാടിയിറങ്ങുന്പോള്‍ ബസിനുളളില്‍ നിന്ന് പെണ്‍ചിരികളുടെ ഇലത്താളം.

 

തിരിഞ്ഞുനോക്കിയപ്പോഴോ....നിന്നു ചിരിക്കുന്നു സഹമുറിയന്മാരെന്ന അസുരന്മാര്‍. പാവം നമ്മുടെ നായകന്‍ സേഫ്റ്റി പിന്‍ കണ്ടുപിടിച്ചവനെയും പെണ്‍നഖരങ്ങള്‍ക്ക് ഇത്രയും മൂര്‍ച്ചകൊടുത്ത സ്രഷ്ടാവിനെയും പഴിച്ച് തലകുനിച്ചു നടന്നു....ഇനി ഒരു ലേഡീസ് ഒണ്‍ലിയുടെ അടുത്തുകൂടെ പോലും പോകില്ലെന്ന് മനസ്സിലുറപ്പിച്ച്.

OTHER SECTIONS