ആനവണ്ടിക്കഥകള്‍ 7~ നഷ്ടത്തിലാണെങ്കിലും നിര്‍ത്തില്ല മക്കളേ...

By സഹയാത്രിക വര രാഗേഷ് ആര്‍.15 May, 2017

imran-azhar

ആനവണ്ടി സര്‍വ്വീസ് പെരുത്ത് നഷ്ടത്തിലാണെന്ന വാര്‍ത്തകള് കേട്ടു കേട്ട് മലയാളിക്ക് തലപെരുപ്പാണ്. സംഗതി സത്യം തന്നെയെന്ന് അധികാരികളും സമ്മതിക്കുന്നു. ലാഭത്തിലോടിക്കാന ുളള ശ്രമങ്ങള്‍ കാലങ്ങളായി നടക്കുന്നു പോലും. ഓരോ സര്‍ക്കാര്‍ വരുന്പോഴും ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഓരോ മന്ത്രിയും എംഡിയും മാറിമാറി വരുന്പോഴും പരിഷ്ക്കാരങ്ങളുടെ പ ൂരമാണ്. എന്നിട്ടോ ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന സ്ഥിതിയാണ്. എങ്ങനെയെത്തുമെന്നാണ്? അതിന് ശന്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി സമരമുഖത്തിറങ്ങുന്നവര്‍ അല്പം ഉത്തരവാദിത്തം കൂടി കാട്ടണം. ഇതാണ് നമ്മുടെ ചോറ്...അത് നിലനിര്‍ത്തണമെന്ന വിചാരം വേണം (ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ സദയം ക്ഷമിക്കുക). ആളു കേറാതെ ശന്പളം വേണം എന്ന് കരുതുന്ന ചിലരെങ്കിലും നമ്മുടെ സര്‍വ്വീസിലുണ്ട്. അതിനൊരു ഉദാഹരണം ചുവടെ:

 

40 കിലോമീറ്റര്‍ അകലെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് രാവിലെ സര്‍വ്വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍. ആ സമയത്ത് ആ പ്രദേശത്തുനിന്ന് ഈ ആതുരാലയത്ത
ിലേക്കുളള ഏക സര്‍വ്വീസാണിത്. അതുകൊണ്ടു തന്നെ മിക്കവാറും തിരക്കാണ്. ആദ്യത്തെ നാലഞ്ച് സ്റ്റോപ്പുകളിലെത്തുന്പോള്‍ അധികം തിരക്കില്ല. തിരക്കില്ലെങ്കിലും ഇനി ബസില്‍ ആളില്ലെങ്കിലും ഈ ബസില്‍ വരുന്ന ചില ഡ്രൈവര്‍മാര്‍ക്ക് ഒരു സുഖക്കേടുണ്ട്. സ്റ്റോപ്പ് വിട്ട് ആരെങ്കിലും കൈകാണിച്ചാല്‍ നിര്‍ത്തില്ല. സ്റ്റോപ്പില്‍ നിന്ന് എടുക്കാന്‍ തുടങ്ങുന്പോഴാണ് ഒരാള്‍ പാഞ്ഞുവരുന്നതെങ്കില്‍ പോലും എടുത്തുകൊണ്ട് പൊയ്ക്കളയും. ഇനി ഡ്രൈവര്‍ നിര്‍ത്തിയാലോ സ്റ്റോപ്പുവിട്ടുളള കളിയോന്നും വേണ്ടെന്ന മട്ടില്‍ കണ്ടക്ടറേമ്മാന്‍ ഡബിളടിക്കും.

 

മേല്‍പ്പറഞ്ഞ തിരക്കില്ലാത്ത സ്റ്റോപ്പുകളിലൊന്നില്‍ നിര്‍ത്തി ആളെടുത്ത ബസ് കുറച്ചു മുന്നോട്ടു നീങ്ങിയപ്പോഴാണ് ഒരു സ്ത്രീ കൈ കാണിച്ചത്. അവര്‍ ആ ബസിനായി പാഞ്ഞുവര
ികയാണ്. അവിടെ നിന്ന് സ്ഥിരം കയറുന്ന ആളല്ല. ഭര്‍ത്തൃവീട്ടില്‍ നിന്ന് സ്വവസതിയിലെത്തിയതിനാല്‍ അന്ന് ആ ബസില്‍ പോകാനായി ഓടി വന്നതാണ്. പൊതു അവധിദിവസമായതിനാല്‍ ബസില്‍ ആളില്ല. ഡ്രൈവര്‍ നിര്‍ത്തണോ വേണ്ടയോ എന്നാലോചിച്ച് അല്പം അകലെ കൊണ്ടുപോയി നിര്‍ത്തി. സ്ത്രീ ഓടി ബസിന്‍റെ വാതിലിന് അടുത്തെത്തി..എത്തിയില്ല എന്ന മട്ടിലായ ി....അതാ കേള്‍ക്കുന്നു ഡബിള്‍ ബെല്‍. നിര്‍ത്തിയ ബസ് ഒറ്റ പാച്ചില്‍. മെഡിക്കല്‍ കോളജ് വരെ യാത്ര ചെയ്യാനുളള സ്ത്രീയാണ്. 39 രൂപ ടിക്കറ്റ്.

 

തമിഴ്നാട് ബസുകാര്‍ സ്വകാര്യബസിലെന്ന പോലെ ആളെ വിളിച്ചു കയറ്റുന്പോഴാണ് ഇവിടെ കൈ കാണിച്ചാല്‍ കാണില്ല, ഇനി കണ്ടാല്‍ നിര്‍ത്തില്ല , ഇനി അഥവാ നിര്‍ത്തിയാലോ ആളു കയറുംമുന്പേ കണ്ടക്ടര്‍ ഡബിളടിക്കും...ഇതാണ് അവസ്ഥ. പിന്നെങ്ങനെ വണ്ടി ലാഭത്തിലോടും സാറന്മാരെ?

OTHER SECTIONS