ആനവണ്ടിക്കഥകള്‍~8 ലേഡീസ് ഒണ്‍ലിയിലെ കണ്ടക്ടര്‍

By സഹയാത്രിക വര രാഗേഷ് ആര്‍.19 May, 2017

imran-azhar

കലാലയങ്ങളിലെ തരുണിമാര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. സ്ത്രീകള്‍ക്കുമാത്രമുളള ബസുകള്‍. അതായത് ലേഡീസ് ഒണ്‍ലികള്‍. ഇങ്ങനെ പൂത്ത ുലഞ്ഞു വരുന്ന ആനച്ചന്തം കാണാന്‍ കാഴ്ച്ചക്കാരായി കവലകള്‍ തോറും നില്‍ക്കുന്ന കുമാരന്മാരും മനസ്സുകൊണ്ട് ആ പ്രായത്തില്‍ തുടരുന്ന പുരുഷപ്രജകളും ഏറെയാണ്. അങ്ങനെ വഴ ിയരികില്‍ നിന്ന് എണ്ണിയാലൊടുങ്ങാത്ത യുവത്വങ്ങള്‍ പെണ്‍ബസിലേക്ക് കണ്ണുകളെറിയാന്‍ മാത്രം വിധിക്കപ്പെട്ടവരായി (പകരം ചില കണ്ണേറുകള്‍ കിട്ടാതെയുമില്ല) നില്‍ക്കുന്പോള്‍ സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ട ഒരുവന്‍ ബസിനുളളില്‍ നിര്‍ബാധം നടന്നാലോ? സഹിക്കാന്‍ പറ്റുമോ കൌമാരങ്ങള്‍ക്ക്? പക്ഷേ, സഹിച്ചേ പറ്റൂ. കാരണം, ബസിനുളളിലെ ചുളളന്‍ സര്‍ട്ടിഫൈഡ് ആണ്.

 

1990~കളില്‍ വനിതാ കണ്ടക്ടര്‍മാര്‍ സജീവമായിട്ടില്ല. ആയതിനാല്‍ പുരുഷന്മാരായിരുന്നു പെണ്‍ബസുകളിലെയും കണ്ടക്ടര്‍. അത്ര പരുക്കനല്ലാത്ത എന്നാല്‍ പഞ്ചാരയുമല്ലാത്ത തരം ആള്‍ ക്കാരെയാണ് ഇത്തരം ബസുകളില്‍ ടിക്കറ്റ് ഏമാനായി നിയമിച്ചിരുന്നത്. പെണ്ണുങ്ങളോട് അധികം മിഴി കോര്‍ക്കലും വേണ്ട, എന്നാല്‍ കൊന്പും കോര്‍ക്കണ്ട എന്ന രീതിയായിരുന്നു ബന്ധപ്പെട്ടവര്‍ അനുവര്‍ത്തിച്ചു വന്നത്. ഇനി നമ്മുടെ കഥയിലേക്ക് കടക്കാം.

വര്‍ഷം 1999. മലയടിവാരത്തിലെ കലാലയത്തിലേക്കുളള ലേഡീസ് ഒണ്‍ലി ബസ്. തിങ്കളും ബുധനും വെളളിയും ഒരു കണ്ടക്ടര്‍. ചൊവ്വയും വ്യാഴവും മറ്റൊരാള്‍ എന്നതാണ് ഡ്യൂട്ടി ക്രമം. അന്ന് ബുധനാഴ്ച. സാധാരണയായി അധികം പ്രശ്നക്കാരനല്ലാത്ത ഒരു കണ്ടക്ടറാണ് വരാറ്. കക്ഷിക്ക് 30~ല്‍ താഴെ പ്രായം. ഒരു ചെറിയ പഞ്ചാരയൊക്കെയുണ്ട്. പക്ഷേ, ശല്യമില്ല. ചുവന്ന കുറിയും ചിരിയുമാണ് ട്രേഡ് മാര്‍ക്ക്. പാവത്താനായതിനാല്‍ കണ്‍സഷനില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റോപ്പന് മുന്നേ ബസ് പിടിക്കുന്ന സ്റ്റോപ്പില്‍ ചെന്നാണ് ചില കുമാരിമാര്‍ കയറുക. അപ്പോള്‍ ഇരുന്നു വരാം. അന്നേ ദിവസവും അതു തന്നെ ചെയ്തു. ചായ കുടി കഴിഞ്ഞ് ഡ്രൈവര്‍ കയറി, കണ്ടക്ടറും. കുമാരിമാര്‍ ഓരോരുത്തരായി കണ്‍സഷന്‍ കാര്‍ഡ് എടുത്തു നീട്ടാന്‍ ത ുടങ്ങി. ഇത് അടുത്ത സ്റ്റോപ്പില്‍ നിന്നല്ലേ? പരിചയമില്ലാത്ത സ്വരം. കുമാരിമാര്‍ ഞെട്ടി നോക്കി. അതാ നമ്മുടെ ചക്കരയ്ക്ക് പകരമൊരു ചുളളന്‍. കുമാരിമാരുടെ കണ്ണുകള്‍ വിടര്‍ന്നു...ങും ചോദിച്ചതു കേട്ടില്ലേ? ഒരു സ്റ്റോപ്പ് മുന്നേ നിന്ന് കയറാന്‍ പാടില്ലെന്നറിഞ്ഞൂടെ? എടുക്ക് ടിക്കറ്റ്. വിടര്‍ന്ന കണ്ണുകള്‍ മിഴിഞ്ഞു. ഇതെന്തൊരു ജീവി? ലേഡീസ് ഒണ്‍ലിയില്‍ വന്നിട്ട് ഒരു മാതിരി അറവുശാലയിലെന്ന പോലെ?!!! ഒന്നു ചിരിച്ചു നോക്കി. എടുക്ക് ടിക്കറ്റ്? ഒരലര്‍ച്ച.. ഒന്നേ കാല്‍ രൂപ അറിയാതെ എടുത്തുകൊടുത്തുപോയി. അതാണ് അന്നത്തെ മിനിമം ടിക്കറ്റ് നിരക്ക്.ഒരു പത്തുപതിനഞ്ച് കുമാരിമാര്‍ക്കെങ്കിലും ടിക്കറ്റ് എടുക്കേണ്ടി വന്നു. പൊറുക്കാനാവുമോ പെണ്‍പടയ്ക്ക്? പൊതുശത്രുവിനെതിരെ അവര്‍ പടലപ്പിണക്കങ്ങള്‍ മറന്ന് ഒരുമിച്ചു.

 

കണ്ടക്ടര്‍ സ ീറ്റില്‍ കയറിയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ സമ്മതിക്കാതെ ഇട്ടു ഞെക്കിഞെരുക്കി. കൈമുട്ടുകള്‍ പലതവണ ചുളളന്‍റെ ശരീരത്ത് പല ആംഗിളുകളില്‍ നിന്ന് അറിയാതെയെന്ന മട്ടില്‍ പതിഞ്ഞു. കലാലയമുറ്റത്തേക്ക് പെണ്‍ബസ് ഏന്തിക്കുലുങ്ങിയെത്തുന്പോള്‍ ചുളളന്‍ മെരുങ്ങിയിരുന്നു.

 

ആദ്യത്തെ ദിവസത്തെ ചൂട് പിന്നീടുണ്ടായില്ല. നടാടെ ജോലിക്കുകയറിയതിന്‍റെയും കുറേ സുന്ദരിമാരെ ഒന്നിച്ചു കണ്ടതിന്‍റെയും ആവേശമായിരുന്നു. പിന്നെ, ഒതുങ്ങി. അല്ല ഒതുക്കി. പക്ഷേ, കക്ഷിയുടെ ഡ്യൂട്ടി ദിവസങ്ങളില്‍ സ്റ്റോപ്പ് വിട്ടുളള കയറ്റം കുമാരിമാര്‍ ഒഴിവാക്കി...കാരണം ഒന്നേ കാല്‍ രൂപ തന്നെ.


(തുടരും)

OTHER SECTIONS