യോഗി ആദിത്യനാഥിനെ വിവാഹം കഴിച്ച് അംഗന്‍വാടി ജീവനക്കാരി

By Shyma Mohan.07 Dec, 2017

imran-azhar


    ലക്‌നൗ: അംഗന്‍വാടി ജീവനക്കാരുടെ പ്രശ്‌ന പരിഹാരത്തിനായി വേറിട്ട സമരം സംഘടിപ്പിച്ച് ഉത്തര്‍പ്രദേശിലെ സീതാര്‍പൂറിലെ അംഗന്‍വാടി ജീവനക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മന്ത്രോച്ചാരണങ്ങളുടെയും ബാന്റിന്റെയും അകമ്പടിയോടെ വിവാഹം കഴിച്ചാണ് ജീവനക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. കൊട്ടും കുരവയുമോടെ നടന്ന വിവാഹ മാമാങ്കത്തില്‍ മഹിളാ അംഗന്‍വാടി കര്‍മ്മാചാരി സംഘ് ജില്ലാ പ്രസിഡന്റ് നീതു സിംഗ് യോഗി ആദിത്യനാഥിന്റെ ഫോട്ടോ മുഖത്ത് പതിച്ച മറ്റൊരു സ്ത്രീക്ക് മാലയണിച്ചായിരുന്നു വിവാഹം ചെയ്തത്. തങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന്റെ തീവ്രത സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായിരുന്നു ഇവരുടെ പ്രതിഷേധം. ഈ വിവാഹത്തിലൂടെ നാലുലക്ഷം സഹോദരിമാര്‍ക്ക് ഗുണമുണ്ടാകുമെന്ന് നീതു പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് നാലുമാസത്തെ കാലാവധിയാണ് അംഗന്‍വാടി ജീവനക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ അധികാരത്തിലേറി എട്ടുമാസമായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നീതു പരാതിപ്പെട്ടു. പ്രതിഷേധ സമരവുമായി തലസ്ഥാനത്തെത്തിയ തങ്ങള്‍ക്ക് ചൂരല്‍ കൊണ്ടുള്ള ക്രൂര മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നതെന്നും നീതു സിംഗ് പറഞ്ഞു.

OTHER SECTIONS