ചൈനീസ് ബാങ്കുകള്‍ക്ക് അനില്‍ അംബാനി 71.7 കോടി ഡോളര്‍ നല്‍കണമെന്ന് ലണ്ടന്‍ കോടതി

By online desk.23 05 2020

imran-azhar

 

 

ലണ്ടന്‍: ചൈനീസ് ബാങ്കുകള്‍ക്ക് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനായ അനില്‍ അംബാനി 71.7 കോടി ഡോളര്‍ നല്‍കണമെന്ന് ലണ്ടന്‍ കോടതി. വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസിലാണ് കോടതി വിധി. 680 ദശലക്ഷം ഡോളര്‍ വായ്പ തിരിച്ചടക്കുന്നതില്‍ അനില്‍ അംബാനി വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയെ സമീപിച്ചത്. ദ ഇന്‍ഡസ്ട്രിയല്‍ ആന്‍ കോമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ചൈന ഡെവലപമെന്റ് ബാങ്ക്, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന ബാങ്കുകളാണ് ലണ്ടന്‍ കോടതിയെ സമീപിച്ചത്. അനില്‍ അംബാനി 21 ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് ഉത്തരവ്.

OTHER SECTIONS