യുഎഇയിൽ 50 പേർക്ക് കോവിഡ്19; ഇതിൽ ആറ് ഇന്ത്യക്കാരും

By Akhila Vipin .25 03 2020

imran-azhar

 


ദുബായ്: യുഎഇയിൽ പുതിയതായി 50 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ആറ് ഇന്ത്യക്കാർ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ യുഎഇയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 248 ആയി വർദ്ധിച്ചിട്ടുണ്ട്. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

 

രോഗബാധിതനായി വിദേശത്തുനിന്നു മടങ്ങിയെത്തിയവരോട് സമ്പർക്കാം പുലർത്തിയ ആളുകളിലാണ് രോഗം സ്ഥീരകരിച്ചത്. അമേരിക്ക, ബംഗ്ലാദേശ്, പാലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നുപേരിലും ഇറ്റലി, ഈജിപ്ത്, യുഎഇ, സ്പെയിൻ, നെതർലാൻഡ്സ്, ജോർദാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുമുള്ള രണ്ടുപേരിലും ടുണീഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യമൻ, ബെൽജിയം, ദക്ഷിണകൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ആസ്ട്രേലിയ, ലെബനോൺ, കെനിയ, മാലിദ്വീപ്, സുഡാൻ, ഇറാൻ, അയർലൻഡ്, മൊറോക്കോ, പാകിസ്ഥാൻ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുമുള്ള ഓരോരുത്തരിലുമാണ് രോഗം കണ്ടെത്തിയത്.

 

അതേസമയം, രാജ്യത്ത് പുതിയതായി നാലുപേർ രോഗം ഭേദമായി ആശുപത്രി വിട്ടതായി അധികൃതർ വ്യക്തമാക്കി. ഇതോടെ സൗദിയിൽ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 65 ആയി.

 

 

 

 

OTHER SECTIONS