മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.‌എൽ.‌എ കൂടി ബിജെപിയിൽ ചേർന്നു

By online desk .25 10 2020

imran-azhar

 


ഭോപ്പാൽ ; മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം‌എൽ‌എ കൂടി പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നു. മധ്യപ്രദേശ് കോൺഗ്രസ് നിയമസഭാംഗമായ രാഹുൽ സിംഗാണ് എം‌എൽ‌എ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സംസ്ഥാന ബിജെപി പ്രസിഡന്റ് വി.ഡി ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് സിംഗ് പാർട്ടിയുടെ അംഗത്വം സ്വീകരിച്ചത്. ഇതോടെ കോൺഗ്രസ്സിൽ നിന്നും രാജിവെച്ച 26-ാമത് എം‌എൽ‌എയായിരിക്കുകയാണ് രാഹുൽ സിംഗ്.

 

നേതാക്കളുടെ രാജിയോടെ മധ്യപ്രദേശിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാഹുൽ സിംഗ് രാജിവച്ചിരുന്നുവെങ്കിലും തീരുമാനം പുനഃ പരിശോധിക്കാൻ താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സംസ്ഥാന വിധൻ സഭാ പ്രൊ ടീം സ്പീക്കർ രമേശ്വർ ശർമ വ്യക്തമാക്കി.

 

 

 

 

OTHER SECTIONS