ഏപ്രില്‍ 10ലെ ഭാരത് ബന്ദ്: സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദ്ദേശം

By Shyma Mohan.09 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ ചില സംഘടനകള്‍ ഏപ്രില്‍ 10ന് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുരക്ഷ ശക്തമാക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പട്ടികജാതി - പട്ടിക വര്‍ഗ്ഗ പീഡന നിയമം ലഘൂകരിക്കുന്നതിനെതിരെ ദളിത് സമുദായക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 2ന് ആഹ്വാനം ചെയ്ത ബന്ദിനെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഏപ്രില്‍ 10ന് സംവരണത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങളോട് നിരോധനാജ്ഞ പുറപ്പെടുവിക്കാനും പ്രശ്‌ന ബാധിത മേഖലകളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ക്രമസമാധാന പാലനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാരും പോലീസ് സൂപ്രണ്ടുമാരും ക്രമസമാധാനപാലനത്തിന് വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും ക്രമസമാധാനം അവരുടെ കീഴില്‍ പാലിക്കപ്പെടുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയ ഉത്തരവില്‍ പറയുന്നു.  


OTHER SECTIONS