ഒരു ജനതയുടെ ഒരുമയുടെ വെളിച്ചമാകണം ഏപ്രില്‍ അഞ്ച്; വി.മുരളീധരൻ

By Akhila Vipin .03 04 2020

imran-azhar

 

തിരുവനന്തപുരം: ഒരു ജനതയുടെ ഒരുമയുടെ വെളിച്ചമാകണം ഏപ്രില്‍ അഞ്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഞായറാഴ്ച ഒൻപത് മണിക്ക് ഒൻപത് മിനിട്ട് നേരം വീട്ടിലെ വൈദ്യുത ലൈറ്റുകൾ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങൾ തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നമുക്ക് നടപ്പാക്കണമെന്നും കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടാണ്, ആരും ഒറ്റയ്ക്കല്ലെന്ന്, ഒറ്റപ്പെടുന്നില്ലെന്ന് നമുക്ക് ഐക്യദീപത്തിലൂടെ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 


മാർച്ച് 22ലെ ജനതാ കർഫ്യൂ ലോകത്തിന് തന്നെ മാതൃകയായി മാറിയെന്നും അന്ന് സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അർപ്പിച്ചതു പോലെ നമുക്ക് ഈ ഞായറാഴ്ച ഐക്യ സന്ദേശവും നൽകാമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊവിഡിനെതിരെ നമുക്ക് ഒരുമയുടെ പ്രതിരോധ കവചം തീർക്കാമെന്നും വി. മുരളീധരൻ പറഞ്ഞു.

 


ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,

 

 

 

 

OTHER SECTIONS