സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം

By Neha C N.25 08 2019

imran-azhar

 

 


റിയാദ്: സൗദി വിമാനത്താവളങ്ങള്‍ക്കു നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. വിമാനത്താവളങ്ങളിലെ കണ്‍ട്രോള്‍ ടവറുകള്‍ക്ക് നേരെയാണ് ആക്രണമുണ്ടായത്. സൗദി അറേബ്യയിലെ തെക്കു കിഴക്കന്‍ മേഖലയിലെ അബഹ വിമാനത്താവളം, ഖമീഷ് മുഷായത് വിമാനത്താവളം എന്നിവയ്ക്കു നേരെയാണ് ആക്രമണം നടന്നത്. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

 


അതേസമയം ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂതി മലീഷൃകള്‍ സൗദിയിലെ ജിസാന്‍, ഖമീസ് മുഷൈത്ത് എന്നീ ജനവാസ കേന്ദങ്ങള്‍ ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോണുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖൃസേന തകര്‍ത്തതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. ഇറാനാണ് ഇതിനുപിന്നില്‍ പ്രവൃത്തിക്കുന്നതെന്നും കേണല്‍ അല്‍ മാലികി അറിയിച്ചു.

 

യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് പിന്നാലെ സൗദിക്ക് നേരെ നിരവധി ആക്രണങ്ങള്‍ ഹൂതികള്‍ നടത്തിയിരുന്നു.

 

OTHER SECTIONS