ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന് രാജ്യത്തിന്റെ ആദരം

By Shyma Mohan.14 Aug, 2018

imran-azhar


    ന്യൂഡല്‍ഹി: ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനിക ഉദ്യോഗസ്ഥന്‍ ഔറംഗസീബിന് ശൗര്യ ചക്ര നല്‍കി ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ കണക്കിലെടുത്താണ് മരണാനന്തര ബഹുമതിയായ ശൗര്യ ചക്ര നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഷോപ്പിയാനിലെ 44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായിരുന്ന ഔറംഗസീബിനെ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വെച്ച് ഇക്കഴിഞ്ഞ ജൂണ്‍ 15നാണ് ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഈദ് ആഘോഷത്തിനായി സ്വദേശമായ പൂഞ്ചിലെ പിര്‍ പഞ്ചാലിലേക്കുള്ള യാത്രാമധ്യേ ഔറംഗസീബ് സഞ്ചരിച്ച വാഹനം കലംപോരയില്‍ വെച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.