അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

By online desk .24 11 2020

imran-azhar

 

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി നല്‍കിയ അവകാശലംഘന നോട്ടിസിനെതിരെയാണ് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഹര്‍ജി സുപ്രിംകോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞതവണ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് നോട്ടിസ് അയച്ചിരുന്നു. അവകാശലംഘന കേസില്‍ അര്‍ണാബിന്റെ അറസ്റ്റു തടഞ്ഞുകൊണ്ടായിരുന്നു നോട്ടിസ്.

ടി.വി ഷോയ്ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവും അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം നടത്തിയത്.

OTHER SECTIONS