മഹിജയുടെ അറസ്റ്റ്: ഡിജിപിയെ ശാസിച്ച് വി.എസ്, ആശുപത്രിയില്‍ പോയി കാണാന്‍ പിണറായി

By Subha Lekshmi B R.05 Apr, 2017

imran-azhar

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ ഡിജിപി ലോകനാഥ് ബഹ്റയെ ഫോണില്‍ വിളിച്ചു ശകാരിച്ചു. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റു ചെയുന്നത്. ഉപതെരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമിക്കുന്നതെന്നും വി.എസ് ചോദിച്ചു.

 

അതേസമയം, പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. പേരൂര്‍ക്കട ആശുപത്രിയിലെത്തി മഹിജയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് നിര്‍ദേശിച്ചു. ഡിജിപിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയിലെത്തിയ ഐജി മനോജ് എബ്രഹാമിനെ ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിരുന്ന പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഐജി പിന്നീട് ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായും ബന്ധുക്കളുമായും സംസാരിച്ചു.

 

ഡിജിപിയെ ആര്‍ക്കും ഏതു സമയത്തും കാണാമെന്നും എന്നാല്‍ പൊലീസ് ആസ്ഥാനത്ത് ജാഥ നടത്താന്‍ അനുവദിക്കില്ളെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് വന്‍ പ്രതിഷേധമാണ് ആശുപത്രി പരിസരത്ത് നടക്കുന്നത്. കെ.എസ്.യു, യുവമോര്‍ച്ച തുടങ്ങിയ പ്രതിപക്ഷയുജവന സംഘടനകള്‍ ആശുപത്രിപരിസരത്ത് പ്രതിഷേധിക്കുകയാണ്.

OTHER SECTIONS