ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകും : രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന അപൂർവ നേട്ടം തലസ്ഥാനത്തിന് സ്വന്തം

By ആതിര മുരളി .25 12 2020

imran-azhar

 


തിരുവനന്തപുരം : ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയർ ആക്കാൻ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടത്തിയ ചർച്ചയിലാണ് ആര്യയെ മേയറാക്കാൻ തീരുമാനമായത്. പേരൂർക്കട വാർഡിൽ നിന്നും വിജയിച്ച ജമീല ശ്രീധരനെ മേയർ ആക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും മുടവൻമുകൾ വാർഡിൽ നിന്നും വിജയിച്ച 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനാണ് നറുക്കു വീണത്.


മുൻപ് വി കെ പ്രശാന്തിന് ലഭിച്ചത് പോലുള്ള യുവാക്കളുടെ പിന്തുണ കൂടി ഉറപ്പുവരുത്തുന്നതിനാണ് ആര്യയെ പോലുള്ള യുവ വനിതാ നേതാവിനെ മേയർ ആക്കികൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അപൂർവനേട്ടം ആര്യക്ക് സ്വന്തമാകും. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി ആ ദൗത്യം തന്നെ ഏൽപ്പിച്ചാൽ അത് സന്തോഷത്തോടെ നിർവഹിക്കുമെന്നും പഠനവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്യ പറഞ്ഞു.

 

ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാക്സ് വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. അച്ഛൻ രാജേന്ദ്രൻ ഇലക്ട്രീഷ്യൻ ആണ്. അമ്മ ശ്രീലത എൽഐസി ഏജന്റ്.

 

 

OTHER SECTIONS