അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജസ്ഥാൻ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു

By online desk .14 08 2020

imran-azhar

 

 


ജയ്പുർ: രാജസ്ഥാൻ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് ജയം. മൂന്നു മണിക്കൂറാണ് വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച നീണ്ടത്. 200 അംഗ സഭയിൽ കോൺഗ്രസ് പാർട്ടിക്ക് 107 എം‌എൽ‌എമാരും സ്വതന്ത്രരുടെയും സഖ്യകക്ഷികളുടെയും പിന്തുണയുണ്ട്. ബിജെപിക്ക് 72 അംഗങ്ങളുണ്ട്.

 

കോൺഗ്രസ് ഹൈക്കമാന്റുമായി നടത്തിയ ചർച്ചയെ തുടർന്ന് തിങ്കളാഴ്ചയാണ് വിമത പക്ഷത്തിന് നേതൃത്വം നൽകിയിരുന്ന സച്ചിൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് എതിരായ നീക്കത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷമായ ബി ജെ പി അറിയിക്കുകയായിരുന്നു 

OTHER SECTIONS