ആസ്ട്രസെനക- ഓക്‌സ്ഫഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് കമ്പനി സിഇഒ

By ആതിര മുരളി .27 12 2020

imran-azhar

 

 

ലണ്ടന്‍: ആസ്ട്രസെനകയും ഓക്‌സഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദമെന്ന് ആസ്ട്രസെനക കമ്പനി സിഇഒ പാസ്‌കല്‍ സോറിയറ്റ്. ഗുരുതരമായ കോവിഡ് രോഗത്തിനുള് വാക്‌സിൻ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയറ്റ്. വാക്‌സിന് വിജയ ഫോര്‍മുല ഉളളതായും അദ്ദേഹം അവകാശപ്പെട്ടു. ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിന് അടിയന്തരാനുമതി ലഭിക്കുന്നതിനായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിക്ക് മുമ്പാകെ ഓക്‌സ്ഫഡ്-ആസ്ട്രസെനക കമ്പനി തങ്ങളുടെ വിവരങ്ങൾ സമര്‍പ്പിച്ചതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ആദ്യ പരീക്ഷണങ്ങളിൽ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്‌സിന്‍ പ്രകടിപ്പിച്ചിരുന്നതെങ്കില്‍ പിന്നീട് ഡോസേജിന്റെ അടിസ്ഥാനത്തില്‍ ഇത് പിന്നീട് 90 ശതമാനമായി ഉയര്‍ന്നിരുന്നു. ഫൈസര്‍-ബയോണ്‍ടെക്കിന്റെ കോവിഡ് വാക്‌സിനാണ് ബ്രിട്ടണ്‍ ഇതുവരെ അനുമതി നല്‍കിയിട്ടുളളത്. ഇത് പൊതുജനങ്ങള്‍ക്ക് മുന്‍ണനാടിസ്ഥാനത്തില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുമുണ്ട്.

 

 

OTHER SECTIONS