ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ് ; ഒരാൾ മരിച്ചു ; അഞ്ചുപേരുടെ നില ഗുരുതരം

By online desk .21 11 2020

imran-azhar

 


അഗർത്തല: പ്രതിഷേധം അക്രമാസക്തമായതോടെ നടന്ന പോലീസ് വെടിവെയ്‌പ്പിൽ പ്രതിഷേധക്കാരിൽ ഒരാൾ മരിച്ചു.അഞ്ചുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെടിവെയ്പ്പിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രതിഷേധക്കാർ പനിസാഗർ ടൗണിലെ ദേശീയപാത തടയുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം . ബ്രു അഭയാർഥികളുടെ പുനരധിവാസത്തിനെതിരെ നടക്കുന്ന അനിശ്ചിത കാല ബന്ദിനെ പിന്തുണച്ചു നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.

 

വെടിവെപ്പിൽ 45 കാരനായ ശ്രീകണ്ഠ ദാസ് ആണ് കൊല്ലപ്പെട്ടത്. അഗ്നിശമന സേന വിഭാഗത്തിലെ ജീവനക്കാരൻ മരിച്ചതായാണ് പ്രാദേശിക റിപ്പോർട്ടുകൾ എന്നാൽ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമസാധ്യത നിലനിൽക്കുന്നതിനാൽ നഗരത്തിൽ പോലീസിനെ വിന്യസിച്ചിരിക്കുകായാണ് മിസോറാമിൽ നിന്നുള്ള 35000 ആദിവാസി ബ്രു അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനുപിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.

OTHER SECTIONS