കാബൂളില്‍ ചാവേറാക്രമണം: 29 പേര്‍ കൊല്ലപ്പെട്ടു; 50ലേറെ പേര്‍ക്ക് പരിക്ക്

By Shyma Mohan.21 Mar, 2018

imran-azhar


    കാബുള്‍: അഫ്ഗാനിസ്ഥാിനലെ കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ട്ട് ഇ സഖി പള്ളിയില്‍ പേര്‍ഷ്യന്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയവര്‍ക്ക് നേരെയാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. കാബൂളിലെ കാര്‍ട്ട് ഇ സഖി പള്ളിയില്‍ നോറോസ് ആഘോഷിക്കാനെത്തിയ വന്‍ ജനാവലിക്കിടയിലേക്ക് അക്രമി പ്രവേശിക്കാന്‍ ശ്രമിക്കുന്നത് കണ്ട പോലീസ് ഇയാളെ തടയുന്നതിനിടയില്‍ പള്ളിക്കു മുന്നില്‍ വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. നേരത്തെയും കാര്‍ട്ട് ഇ സഖി പള്ളിയെ തീവ്രവാദികള്‍ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു.