വിയറ്റ്നാമിൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ 19 പേർ മരിച്ചു,13 പേ​രെ കാ​ണാ​താ​യി

By Anju N P.23 Jul, 2018

imran-azhar

ഹനോയ്: ശക്തമായ വെള്ളപ്പൊക്കത്തില്‍ വിയറ്റ്‌നാമില്‍ 19 പേർ മരിച്ചു. മധ്യ-വടക്ക് വിയറ്റ്‌നാമിലാണ് സൺ ടിൻ ചുഴലിക്കാറ്റും തുടര്‍ന്നു വെള്ളപ്പൊക്കവുമുണ്ടായത്. 17 പേർക്ക് പരിക്കേറ്റു. 13 പേരെ കാണാതായി.ചിലയിടങ്ങളില്‍ കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണമായും ,9,600 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വീടുകള്‍ വെള്ളത്തിലായതിനെ തുടര്‍ന്നു പലരും പലായനം ചെയ്തിരിക്കുകയാണ്.