ആതിരപ്പള്ളി: ധവളപത്രം ആവശ്യപ്പെട്ട് ബി.ജെ.പി

By Shyma Mohan.12 Aug, 2017

imran-azhar


    തിരുവനന്തപുരം: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും അതുപേക്ഷിച്ച് പദ്ധതിയോടുള്ള യഥാര്‍ത്ഥ നിലപാട് ജനങ്ങളോട് തുറന്നുപറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ ജനരോഷം ശക്തമാണെന്ന് കണ്ടപ്പോള്‍ ഇരുപാര്‍ട്ടികളിലെയും ഒരു വിഭാഗത്തെക്കൊണ്ട് എതിര്‍ പ്രസ്താവനകള്‍ ഇറക്കുകയാണ് ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു. എതിര്‍ പ്രസ്താവന വരുമ്പോള്‍ തന്നെ പിന്‍വാതിലിലൂടെ അനുമതി വാങ്ങാനും ശ്രമം നടത്തുന്നതായും കുമ്മനം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കുള്ള പ്രാരംഭ നടപടികളുമായി മന്ത്രി എം.എം മണി മുന്നോട്ടുപോകുമ്പോള്‍ വി.എസ് അച്യുതാനന്ദനും സി.പി.ഐയും എതിര്‍പ്പുമായി നില്‍ക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കുമ്മനം ആരോപിച്ചു. ആതിരപ്പള്ളി വിഷയത്തില്‍ ഉണ്ടായിരിക്കുന്ന സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.


OTHER SECTIONS