ഓട്ടിസവും സ്‌ക്കൂള്‍ വിദ്യാഭ്യാസവും: നിഷില്‍ സംവാദം

By Raji Mejo.19 Mar, 2018

imran-azhar

തിരുവനന്തപുരം:ലോകഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്
ന്റെ ന്യൂറോ ഡെവലപ്‌മെന്റ് സയന്‍സ് വിഭാഗം ' ഓട്ടിസവും സ്‌ക്കൂള്‍ വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ വിദഗ്ധ സംവാദം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 2 നാണ് ലോക ഓട്ടിസം അവബോധ ദിനം ആചരിക്കുന്നത്.

 

തിരുവനന്തപുരം ആക്കുളത്തെ മാരിഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ 24ന് 9.30 ന് നടക്കുന്ന സംവാദത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മുഖ്യാതിഥിയായിരിക്കും. ഈ മേഖലയിലെ വിദഗ്ദരും രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കും. ഓട്ടിസം ബാധിതരായ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെയും അവര്‍ക്ക് സഹായകമാകുന്ന സംവിധാനങ്ങളെയും കുറിച്ച് സംവാദത്തില്‍ ചര്‍ച്ച ചെയ്യും.

ഓട്ടിസത്തെ കുറിച്ചുള്ള അവബോധം, വിഭവ സമാഹരണം, സ്‌കൂളുകളുടെ ആവശ്യകത, ക്ലാസ്സ് മുറികളുടെയും നല്ല കുടുംബാന്തരീക്ഷത്തിന്റെയും പ്രധാന്യം എന്നിവയിലൂന്നി കൊണ്ടായിരിക്കും സംവാദം പുരോഗമിക്കുക.

സംഭാഷണ വൈകല്യങ്ങള്‍, ഓട്ടിസം ബാധിതര്‍ക്ക് ആവശ്യമായി വരുന്ന സാങ്കേതികവിദ്യ, ഓട്ടിസം റിസോഴ്‌സ് എന്നിവയെ സംബന്ധിച്ച സ്റ്റാളുകളും ഇതോടനുബന്ധിച്ചുണ്ടായിരിക്കും.