ബാർ കോഴ കേസിൽ കെ എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്

By Sooraj S .14 11 2018

imran-azhar

 

 

തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ എം മാണിക്കെതിരെ തെളിവുകൾ ഇല്ലെന്ന് വിജിലൻസ്. എന്നാൽ വിജിലൻസിന്റെ നയത്തിനെതിരെ നോബിൾ മാത്യു രംഗത്തെത്തിയിരുന്നു. കെ എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്നും നോബിൾ മാത്യു ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും സത്യസന്ധമായാണ് അന്വേഷണം നടത്തിയതെന്നും വിജിലൻസ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ബാർ കോഴ കേസിൽ പുനരന്വേഷണം വേണമെന്ന് എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുയ. വി എസ്‌ അച്യുതാനന്ദൻ അടക്കമുള്ള നേതാക്കൾ ബാർ കോഴ കേസിലെ പരാതിക്കാരാണ്. അതേസമയം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അന്തിമ റിപ്പോര്‍ട്ട‌് പക്ഷപാതപരവും ആരോപണ വിധേയനെ നിയമത്തിന്റെ പിടിയില്‍നിന്ന‌് രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

OTHER SECTIONS