വച്ചു നീട്ടിയാലും എന്‍ഡിഎ യുടെ പദവികള്‍ വേണ്ട : ബിഡിജെഎസ്

By sruthy sajeev .15 Dec, 2017

imran-azhar

 
തിരുവനന്തപുരം. എന്‍ഡിഎ വാഗ്ദാനം ചെയ്ത പദവികള്‍ ഇനി വച്ചു നീട്ടിയാലും സ്വീകരിക്കില്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. അധികാരത്ത
ിലെത്താന്‍ ആരുമായും സഹകരിക്കും. മുന്നണിമാറ്റം വേണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആവശ്യം. ഒരു മുന്നണിയോടും തങ്ങള്‍ക്ക് അയിത്തമിലെ്‌ളന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില് പല പദവികളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇനിയവ വച്ചുനീട്ടിയാലും വേണ്ടെന്നും തുഷാര്‍ വ്യക്തമാക്കി. അതേസമയം, കേരളത്തില് എന്ഡിഎ ഇല്‌ള,
ബിജെപി മാത്രമാണുള്ളതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അധികാരത്തില്‍ പങ്കാളിത്തം നല്കുന്നില്‌ള. ബിഡിജെഎസിനെ
തനിക്ക് തടയാനാവിലെ്‌ളന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

 

OTHER SECTIONS