മുതിർന്ന ബി ജെ പി നേതാവ് എ​ക്‌​നാ​ഥ് ഖ​ഡ്‌​സെ പാർട്ടി വിട്ടു ; എൻ സി പി യിൽ ചേരാൻ തീരുമാനം

By online desk .21 10 2020

imran-azhar

 

മുംബൈ: മുതിർന്ന ബി ജെ പി നേതാവ് എക്‌നാഥ് ഖഡ്‌സെ പാർട്ടി വിട്ടു. എൻ സി പി യിൽ ചേരാൻ തീരുമാനം അദ്ദേഹം വെള്ളിയാഴ്ച എൻ സി പിയിൽ ചേരുമെന്ന് എൻ സി പി നേതാവ് ജയന്ത് പാട്ടീൽ അറിയിച്ചു. മഹാരാഷ്ട്രയിലെ ബി ജെ പി യുടെ വളർച്ചയിൽ നിർണായക സ്ഥാനമുണ്ടായിരുന്നു ഇദ്ദേഹം പാർട്ടിവിടാൻ തീരുമാനിച്ചു എന്നും ഇതിനെക്കുറിച്ച്‌ അദ്ദേഹം തന്നെ അറിയിച്ചിരുന്നുവെന്നും ജയന്ത് പാട്ടീലല്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തോടപ്പം നിരവധി ബി ജെ പി എം എൽ എ മാരും നേതാക്കളും അണിയും എൻ സി പി യിലേക്ക് എത്തുമെന്നും സൂചനയുണ്ട്. 2016ല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത് മുതല്‍ ബിജെപിയില്‍ തുടരുന്നതില്‍ ഖഡ്സെ അതൃപ്തനായിരുന്നു.

OTHER SECTIONS