ബിജെപി നേതാവ് സ്വയം വെടിവെച്ച് മരിച്ചു

By Shyma Mohan.23 09 2018

imran-azhar


    ഭോപ്പാല്‍: മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. സ്റ്റേറ്റ് ബിജെപി വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ജില്ലാ നേതാവുമായിരുന്ന മാര്‍ത്താണ്ഡ് ത്രിപാഠി(54)യാണ് ഷഹ്‌ദോളിലെ വസതിയില്‍ ലൈസന്‍സുള്ള തന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് അറിയിച്ചുള്ള ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. അതേസമയം രണ്ട് ദിവസം മുന്‍പുണ്ടായ പിതാവിന്റെ മരണത്തെ തുടര്‍ന്ന് വിഷാദത്തിലായിരുന്നു ത്രിപാഠിയെന്ന് പോലീസ് പറഞ്ഞു.
    

OTHER SECTIONS