ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

By Shyma Mohan.19 Nov, 2017

imran-azhar


    ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 19 പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ അടക്കം 36 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇന്നലെ ആദ്യഘട്ടമായ 70 പേരുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ബി.ജെ.പി പ്രഖ്യാപിച്ചത്. 19 പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മത്സരാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ 3 സിറ്റിംഗ് എം.എല്‍.എമാരെ ഒഴിവാക്കി പകരം പുതിയ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി അവസരം നല്‍കി. 182 അംഗ സഭയില്‍ ഇതോടെ 106 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയില്‍ 16 മന്ത്രിമാര്‍ അടക്കം 49 സിറ്റിംഗ് എം.എല്‍.എമാരെ ഉള്‍ക്കൊള്ളിച്ച പട്ടികയില്‍ പട്ടേദാര്‍, ഒബിസി നേതാക്കള്‍ മേല്‍ക്കൈ നേടിയിരുന്നു. ഗുജറാത്തി മുഖ്യമന്ത്രി വിജയ് റുപാനി രാജ്‌കോട്ട് വെസ്റ്റിലും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മെഹ്‌സാനയിലും മത്സരിക്കും. 89 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 93 മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ 14നും നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും.

loading...