കൊ​ളം​ബോ ചാ​വേ​ർ ആ​ക്ര​മ​ണത്തിൽ കൊ​ല്ല​പ്പെ​ട്ട​വർ 253 പേ​രാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം

By uthara.25 04 2019

imran-azhar

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവന്ന സംഖ്യയിലും കുറവാണ് എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു . സർക്കാർ ഔദ്യോഗികമായി 253 പേരാണ് സ്ഫോടനങ്ങളിൽ മരണപ്പെട്ടത് എന്നും സ്ഥിരീകരിച്ചു. 353 പേർ മരിച്ചതായാണ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .

 

മരണ സംഖ്യ തെറ്റായി കണക്കാക്കാൻ കാരണം മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴുണ്ടായ പിഴവാണ്.പോസ്റ്റ്മോർട്ടം നടപടികൾ വ്യാഴാഴ്ച രാത്രിയോടെയാണ് അവസാനിച്ചത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്‌ബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നീ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്‌സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്.

 

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സെന്റ് ആന്റണീസ് ചര്‍ച്ചില്‍ സ്‌ഫോടനം നടന്ന് അരമണിക്കൂറിനുള്ളിലാണ് മറ്റിടങ്ങിലുമുണ്ടായത്. നെഗോമ്‌ബോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

OTHER SECTIONS