ഉപഭോക്താക്കളെ വലച്ച് കേരളത്തില്‍ ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കി

By Ambily chandrasekharan.13 Mar, 2018

imran-azhar

 

കണ്ണൂര്‍: കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന ബി എസ് എന്‍ എല്‍ കാരുടെ നെറ്റ് വര്‍ക്ക് പണിമുടക്കല്‍ വീണ്ടും സജീവമായി തുടരുന്നു.ഉപഭോക്താക്കളെ വലച്ച് കേരളത്തില്‍ ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബി എസ് എന്‍ എല്‍ മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായിമാറിയത്. 3ജി സര്‍വീസ് പെട്ടെന്ന് നിലച്ചപ്പോള്‍ സാങ്കേതിക വിഭാഗവുമായി ആദ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തിരുന്നില്ല. ഇതോടെ എക്‌സ് ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോണ്‍പ്രവാഹമായിരുന്നു. ഉപഭോക്താക്കള്‍ കടുത്ത പ്രക്ഷോഭത്തിലാണ്.

കേരളത്തില്‍ മൊത്തത്തിലുള്ള നെറ്റ് വര്‍ക്കിംഗ് തകരാറാണെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണം. ജിയോ പോലുള്ള സ്വകാര്യ കമ്പനികള്‍ പലതരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഉപഭോക്താക്കളെ വലച്ച് ബി എസ് എന്‍ എല്‍ 3ജിയുടെ പണിമുടക്കല്‍. അതേസമയം ഒരു മണിക്കൂറിന് ശേഷം സര്‍വീസ് പുന:സ്ഥാപിക്കുമെന്ന് ബിഎസ്എന്‍എല്‍ കണ്ണൂര്‍ ജി.എം ഓഫീസ് അധികൃതര്‍ പറഞ്ഞു.

OTHER SECTIONS