ഗുജറാത്തില്‍ വാലന്റൈന്‍സ് ഡേയില്‍ കമിതാക്കള്‍ക്ക് നേരെ ബജ്‌റംഗ്ദളിന്റെ കുറുവടി ആക്രമണം

By Shyma Mohan.15 Feb, 2018

imran-azhar


    അഹമ്മദാബാദ്: ഗുജറാത്തില്‍ സബര്‍മതിക്കടുത്ത് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനെത്തിയ കമിതാക്കള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ കുറുവടി ആക്രമണം. കുറുവടിയുമായി എത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കമിതാക്കളെ ഓടിച്ചുവിട്ടു. പ്രണയദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ തങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് ഇവരുടെ തര്‍ക്കവാദം. പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു നീക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തീവ്ര ഹിന്ദുത്വവാദികള്‍ വാലന്റൈന്‍സ് ദിനാചരണത്തെ എതിര്‍ത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് പട്ടിയെയും കഴുതയെയും വിവാഹം കഴിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.