തിരുവനന്തപുരത്ത് മൈനിംഗ്, ക്വാറിയിംഗിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

By parvathyanoop.06 08 2022

imran-azhar

 

തിരുവനന്തപുരം: ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിരോധനം പിന്‍വലിച്ചത്.കൂടാതെ വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും പിന്‍വലിച്ചു. ജില്ല കലക്ടര്‍ ജെറോമിക് ജോര്‍ജിന്റേതാണ് ഉത്തരവ്.

 

വരും ദിവസങ്ങളില്‍ ജില്ലയില്‍ മഴ ലഭിക്കാന്‍ സാധ്യതയില്ലെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം പിന്‍വലിച്ചത്. വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

 

 

OTHER SECTIONS