ബംഗളൂരു മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരി അറസ്റ്റിൽ

By online desk .29 10 2020

imran-azhar

 

ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയററ്ററേറ് അറസ്റ്റ് ചെയ്തു. മൂന്നര മണിക്കൂർനീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബിനീഷിനെ ഇ ഡി വാഹനത്തിൽ ബംഗളൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടുപോയി.

ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് ഇ ഡി ക്ക് നൽകിയ മൊഴിയാണ് ബിനീഷിനെതിരായുള്ള പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടത്തിയ ഇ ഡി ചോദ്യം ചെയ്യലിലായിരുന്നുപ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിലധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് ഇ ഡി കണ്ടെത്തൽ .അങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു. കൂടാതെ ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു.

OTHER SECTIONS