By Sooraj Surendran .03 06 2019
ലണ്ടൻ: വിശ്വരൂപം പുറത്തെടുത്ത് ബംഗ്ലാദേശ്. ഇത്തവണ ഇരയായത് ദക്ഷിണാഫ്രിക്ക. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ പിന്തള്ളിയ ടീമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്ക മത്സരത്തിൽ മുൻതൂക്കം നേടിയതും ദക്ഷിണാഫ്രിക്കക്കായിരുന്നു. എന്നാൽ ലോകകപ്പിൽ ഇന്ന് നടന്ന മത്സരം കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. ലോകകപ്പിൽ ഉയർന്ന ടീം സ്കോർ കണ്ടെത്തിയ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കക്കെതിരെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് നേടി. മുഷ്ഫിക്കുർ റഹിം (78), ഷക്കിബ് അൽ ഹസൻ (75), സൗമ്യ സർക്കാർ (42) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ മമ്മദുള്ളയും (46*), മെഹ്താബ് ഹുസൈനും(26) തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മാർക്രം (45), ഡുപ്ലെസിസ് (62), ഡുമിനി (45), എന്നിവരുടെ പ്രകടനത്തിൽ ലക്ഷ്യം മറികടക്കുമെന്ന് കരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ജയം തിരിച്ചുപിടിച്ചു.