ബാഴ്സലോണ ഭീകരാക്രമണം: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; മൊറോക്കോ വംശജനെ തിരയുന്നു

By Subha Lekshmi B R.19 Aug, 2017

imran-azhar

മഡ്രിഡ്: സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴസലോണയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 13 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിലെ ഡ്രൈവറെ പൊലീസ് തിരയുന്നു. മൊറോക്കോ വംശജനായ യൂനസ് അബൌയാക്കുബ് (22) ആണ് വാന്‍ ഓടിച്ചിരുന്ന ഡ്രൈവറെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഭീകരസംഘത്തിലുണ്ടായിരുന്ന ഡ്രിസ് ഒബ്കിര്‍ എന്ന പതിനേഴുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് വധിച്ചിരുന്നു. സംഘം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഉത്തര ബാഴ്സലോനയിലെ റിപ്പോള്‍ എന്ന നഗരത്തിലാണ് അബൌയാക്കുബ് താമസിച്ചിരുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇവിടെനിന്നും അറസ്റ്റ് ചെയ്തിരുന്നു. ഡ്രിസ് ഒബ്കിര്‍ അല്ള മുഖ്യ ആസൂത്രകനെന്നും ഡ്രൈവറായിരുന്ന അബൌയാക്കുബ് ആണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാഴ്സലോണയിലേതിനു സമാനമായ രീതിയില്‍ സ്പെയിനിലെതന്നെ കാംബ്രില്‍സില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകര്‍ത്തിരുന്നു. ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. ഇക്കൂട്ടത്തിലാണ് ഒബ്കിര്‍ കൊല്ളപ്പെട്ടത്. ഇയാളുടെ സഹോദരനെ റിപ്പോളില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

OTHER SECTIONS