ബെല്ലടിച്ചു, ക്രിമിനലുകള്‍ ഇനി ഭരിക്കാന്‍ പാടില്ല , ജനം ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കമല്‍ഹാസന്‍

By SUBHALEKSHMI B R.20 Nov, 2017

imran-azhar

ചെന്നൈ: തമിഴ്നാട്ടിലെ ജനങ്ങള്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കേണ്ട സമയമായെന്നു ഉലകനായകന്‍ കമല്‍ ഹാസന്‍. വി.കെ. ശശികലയുടെയും കുടുംബത്തിന്‍റെയും വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു താരം.

 

1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍നിന്നു കണ്ടെടുത്തത്.സര്‍ക്കാര്‍ നടത്തുന്ന കവര്‍ച്ചയാണിത്. പരീക്ഷയുടെ ബെല്‍ അടിച്ചുകഴിഞ്ഞിരിക്കുന്നു. ക്രിമിനലുകള്‍ ഇനി ഭരിക്കാന്‍ പാടില്ള. ജനങ്ങള്‍ ജഡ്ജിമാരാകണം. ഉണര്‍ന്നെഴുന്നേല്‍ക്കണം. മുന്നേറണം. ഒരു റിപ്പബ്ളിക് എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടതു അതിലേക്കു ജനങ്ങള്‍ സംസ്ഥാനത്തെ എത്തിക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്ന കമല്‍ ജനങ്ങളോട് സംവദിക്കാന്‍ മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ് പുറത്തിറക്കിയിരുന്നു.അതേസമയം, തെളിവുകളില്ളാതെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചാല്‍ കമല്‍ ഹാസനെതിരെ നടപടിയെടുക്കുമെന്ന് തമിഴ്നാട് മന്ത്രി ജയകുമാര്‍ വ്യക്തമാക്കി. 

OTHER SECTIONS