By parvathyanoop.29 06 2022
ദില്ലി : രാജ്യത്തെ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് നിര്‍ണായകമായ പല തീരുമാനങ്ങളിലേക്കും നിര്ദേശങ്ങളിലേക്കുമായി വഴിമാറി. അഗ്നിവീര്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മമത ബാനര്‍ജി. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രം കത്തയച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് മമതയുടെ നിലപാട്. ബംഗാള്‍ സര്‍ക്കാര്‍ എന്തിന് ബിജെപി കാര്‍ക്ക് ജോലി കൊടുക്കണമെന്നാണ് മമതയുടെ ചോദ്യം. പ്രഥമ പരിഗണന ബംഗാളിലെ യുവാക്കള്‍ക്ക് തന്നെയാകുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.
പാലക്കാട്: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥില്‍ നിയമനം കിട്ടി പുറത്തുവരുന്നവര്‍ക്ക് ജോലി നല്‍കുമെന്ന് എച്ച്ആര്‍ഡിഎസ് . 2026 മുതല്‍ റിക്രൂട്ട്മെന്റ് തുടങ്ങുമെന്നും എച്ച്ആര്‍ഡിഎസ് അധികൃതര്‍ പാലക്കാട് വ്യക്തമാക്കി. പ്രതിവര്‍ഷം അയ്യായിരം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. എച്ച്ആര്‍ഡിഎസിന്റെ ഭവന നിര്‍മാണ പദ്ധതിയില്‍ സൂപ്പര്‍വൈസര്‍ മുതലുള്ള ജോലികളാകും നീക്കി വയ്ക്കുക. പ്രതിമാസം 25,000 മുതല്‍ 50,000 രൂപ വരെ ശമ്പളം നല്‍കുമെന്നും എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി.
ഇക്കാര്യം അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രിക്കും സേനാ മേധാവിമാര്‍ക്കും കത്ത് നല്‍കിയതായും എച്ച്ആര്‍ഡിഎസ് പാലക്കാട് പറഞ്ഞു. 'സദ്ഗൃഹ' എന്ന പേരില്‍ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയില്‍ ഇവരെ ഭാഗമാക്കുമെന്നാണ് വാഗ്ദാനം. ഇതിന് പുറമേ, കേരളത്തിലും തമിഴ്നാട്ടിലും നടപ്പിലാക്കുന്ന ദീന ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ യോജന പദ്ധതിയിലൂടെ രണ്ടായിരം പേര്‍ക്കും പ്രതിവര്‍ഷം നിയമനം നല്‍കും. അഗ്നിപഥില്‍ നിന്ന് വിരമിച്ച് വരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്കി ഇന്ത്യയിലും വിദേശത്തും ജോലി നല്‍കുമെന്നും എച്ച്ആര്‍ഡിഎസ് പ്രഖ്യാപിച്ചു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിലൂടെയാണ് പാലക്കാട് ആസ്ഥാനമായ എന്‍ജിഒ എച്ച്ആര്‍ഡിഎസ് ശ്രദ്ധേയരാകുന്നത്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി വീട് നിര്‍മിച്ച് നല്കുന്ന എച്ച്ആര്‍ഡിഎസിന് എതിരെ നേരത്തെ എസ്സി-എസ്ടി കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാനായിരുന്നു നിര്‍ദേശം. ഭൂമി തട്ടിയെടുത്തെന്ന പരാതി പരിശോധിക്കാനും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഒറ്റപ്പാലം സബ് കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി നിര്‍മ്മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും ഇനി നിര്‍മാണത്തിന് അനുമതി നല്‍കരുതെന്നും കളക്ടര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. എച്ച്ആര്‍ഡിഎസിലെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഡയറക്ടറാണ് നിലവില്‍ സ്വപ്ന സുരേഷ്.