കൊറോണ മൂലമുള്ള തൊഴിയില്ലായ്മയെ ഭയന്ന് കേരളത്തിൽ നിന്നും പോയ ബംഗാളി മരപ്പണിക്കാരൻ ഇന്ന് കോടിശ്വരൻ ....

By online desk .23 03 2020

imran-azhar

 

ബംഗാൾ : ലോകത്താകമാനം കൊറോണ വൈറസ് ബാധ പടർന്നു പിടി ക്കുന്ന സാഹചര്യത്തിൽ ബംഗാളി മരപ്പണിക്കാരനായ ഇജറുലിന് കേരളത്തിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. അതോടെ അദ്ദേഹത്തിന്റെ ഉപജീവന മാര്ഗ്ഗവും നിലച്ചു. എന്നാൽ എപ്പോൾ കൈ നിറയെ പണമുള്ളവനാണ് ഇജറുൽ. ആ ഇടക്ക് അദ്ദേഹം ഒരു ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നു. അതിൽ അവൻ വിജയിച്ചു.അതോടെ അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ കാലം അവസാനിച്ചിരിയ്ക്കുന്നു.

 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇജറുൽ ജോലി ചെയ്തിരുന്ന കേരളം വിട്ടുപോകാൻ നിർബന്ധിതനായി.

 

അദ്ദേഹത്തിന്റെ പ്രദേശത്ത്, മരപ്പണിക്കാരുടെ വേതനം പ്രതിദിനം 500 മുതൽ 600 രൂപ വരെയാണ്, എന്നാൽ കേരളത്തിൽ ഇത് പ്രതിദിനം 1000 മുതൽ 1200 രൂപ വരെയാണ്.അതിനാൽ ആണ് കുടുംബത്തെ വിട്ട് കേരളത്തിൽ വന്നു ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാവുന്നത് ഇജറുൽ പറഞ്ഞു.

 

 

"ഞാൻ ഏഴു ദിവസം മുമ്പ് വീട്ടിൽ തിരിച്ചെത്തി, സമ്പാദ്യം തീർന്നുകഴിഞ്ഞാൽ എങ്ങനെ കുടുംബം നടത്താമെന്നതിനെക്കുറിച്ച് ഞാൻ ആശങ്കാകുലനായിരുന്നു, അതുകൊണ്ടാണ് ലോട്ടറി വാങ്ങാൻ ഞാൻ ആലോചിച്ചത്. വ്യാഴാഴ്ച ഞാൻ കോടീശ്വരനായി അദ്ദേഹം പറഞ്ഞു


ഇനി ഒരു വീട് പണിയാനും സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ആണ് ഇദ്ദേഹത്തിന്റെ ആഗ്രഹം കൂടാതെ മക്കളുടെ ഉന്നത വിദ്യാഭ്യാസവും ഒരു ആഗ്രഹമായി അവശേഷിക്കുന്നു .

 

OTHER SECTIONS