സ്ത്രീ സുരക്ഷയ്ക്കായി 10000 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ബംഗളുരു

By Shyma Mohan.14 Mar, 2018

imran-azhar


    ബംഗളുരു: ഒറ്റ വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 186 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ ബംഗളുരുവില്‍ 10000ത്തോളം സിസിടി ക്യാമറകള്‍ സ്ഥാപിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി 4500 ജംഗ്ഷനുകളിലും മെയിന്‍ റോഡുകളിലുമാണ് സിസിടിവി സ്ഥാപിക്കുന്നത്. 2714 കിലോമീറ്റര്‍ ദൂരപരിധിയിലാണ് സുരക്ഷാ മിത്ര എന്ന പദ്ധതിയുടെ കീഴില്‍ സ്മാര്‍ട്ട് ഐസ് എന്നുപേരിട്ടിരിക്കുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ആളുകളുടെ നീക്കം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതിന് ഉതകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ സിസിടിവി ക്യാമറകള്‍ സജ്ജമാക്കുന്നത്.