5 വയസുകാരിയെ നാലാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; അമ്മ കസ്റ്റഡിയില്‍

By Shyma Mohan.05 08 2022

imran-azhar

 


ബംഗളുരു:ഭിന്നശേഷിക്കാരിയായ അഞ്ചു വയസുള്ള മകളെ നാലാം നിലയില്‍ നിന്ന് അമ്മ വലിച്ചെറിഞ്ഞു. ബംഗളുരുവിലാണ് ദാരുണ സംഭവം അരങ്ങേറിയത്. നിലത്തേക്ക് പതിച്ച കുഞ്ഞ് തല്‍ക്ഷണം മരണപ്പെട്ടു.

 

കുട്ടിയുമായി അമ്മ അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലെ ഇടനാഴിയിലൂടെ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ താഴേക്ക് എറിഞ്ഞ ശേഷം അമ്മയും കൈവരിയിലേക്ക് കയറുന്നുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ ചേര്‍ന്ന് യുവതിയെ താഴെയിറക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

അതേസമയം യുവതി വിഷാദരോഗിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

OTHER SECTIONS