ബെവ്ക്യു ആപ്പ്; 4 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഫെയര്‍കോഡ്

By Akhila Vipin .28 05 2020

imran-azhar

 

തിരുവനന്തപുരം: മദ്യവില്‍പനക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂ ആയി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ 4 മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ്. കൂടുതല്‍ ഒടിപി സേവനദാതാക്കളെ കൊണ്ടുവരുന്നതോടെ ഒടിപി ലഭിക്കാത്ത പ്രശ്നത്തിന് പരിഹാരമാകുമെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഒടിപി ലഭ്യമാക്കുന്നതിന് ഒരു സേവനദാതാവ് മാത്രമാണുള്ളത്.

 

മൂന്നോ അതിലധികമോ സര്‍വീസ് പ്രൊവൈഡര്‍മാരെ ലഭ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. ഇവരുടെ സേവനം ലഭ്യമായാല്‍ നാലു മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇന്നു വൈകീട്ടോടെ ഇതിന് തീരുമാനമാകും. നാളത്തേക്കുള്ള ബുക്കിങ് ഇന്ന് വൈകീട്ടോടെ ആരംഭിക്കുമെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

 

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ പ്ലേസ്റ്റോറിലെത്തിയ ആപ്പ് ഹാങ്ങായതുമൂലം ഇന്നുരാവിലെ മിക്കവർക്കും ബുക്ക് ചെയ്യാൻ സാധിച്ചില്ല. ഇതേത്തുടർന്ന് ഇന്നത്തേക്കുള്ള ബുക്കിങ് രാവിലെ ആറുമണി മുതൽ ഒമ്പത് മണിവരെ അനുവദിച്ചിരുന്നു. അതിനിടെ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ചില വിൽപനകേന്ദ്രങ്ങളിൽനിന്ന് പരാതി ഉയർന്നിരുന്നു.

 

 

 

OTHER SECTIONS