മക്കളെ ആരെങ്കിലും അസഭ്യം പറഞ്ഞാല്‍ ലക്ഷ്മി വെറുതെവിടുമോ? ലക്ഷ്മി നായരോട് ഭാഗ്യലക്ഷ്മി

By Subha Lekshmi B R.27 Jan, 2017

imran-azhar

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.പ്രിന്‍സിപ്പല്‍ രാജിവയ്ക്കുംവരെ സമരം നടത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. പഠിക്കാന്‍ വന്ന കുട്ടികളെ അസഭ്യം പറയേണ്ടകാര്യമെന്തെന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ചോദിച്ചു.

 

പഠിക്കാന്‍ വരുന്ന കുട്ടികളെ ഭയപ്പെടുത്തുകയല്ളല്ളോ വേണ്ടത്..കാലം മാറി, അദ്ധ്യാപകരും വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന കാലമാണ്. ഇവിടെ നിന്ന് പഠിച്ചിറങ്ങിപ്പോകുന്ന കുട്ടികള്‍ക്ക് ലക്ഷ്മി നായരെന്ന അദ്ധ്യാപികയോട് ബഹുമാനവും സ്നേഹവും ഉണ്ടാവണം. ലക്ഷ്മിയുടെ മക്കളെ ആരെങ്കിലും
അസഭ്യം പറഞ്ഞാല്‍ ലക്ഷ്മി കേട്ടുകൊണ്ട് വെറുതെ ഇരിക്കുമോ? ഒരാള്‍ നമുക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ കുറ്റം പറയാം, ഒരു കൂട്ടം പേര്‍ നമുക്കെതിരെ വിരല്‍ ചൂണ്ടുന്പോള്‍ ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ളതല്ളേ..എല്ളാ വിദ്യാര്‍ത്ഥി സംഘടനകളും ഒന്നിച്ച് നിന്ന് ഒരാള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്പോള്‍ അവരുടെ ഭാഗത്ത് എന്തോ ന്യായമില്ളേ എന്ന് തോന്നുന്നു.

 

കുട്ടികളല്ളെ ഈ പ്രായത്തില്‍ അല്പം വികൃതിയൊക്കെ കാണും. ലക്ഷ്മി എത്ര അഭിമാനത്തോടെയും സ്വാതന്ത്യ്രത്തോടെയും ജീവിക്കുന്ന വ്യക്തിയാണ്,ആ അഭിമാനവും സ്വാതന്ത്യ്രവും അവരും ആഗ്രഹിക്കില്ളേ..തെറ്റുകളില്‍ കൂടിയല്ളേ ശരി പഠിക്കുന്നത്..നിയമ വിദ്യാര്‍ത്ഥികള്‍ എന്ന് പറയുന്പോള്‍ കൊച്ചുകുട്ടികളല്ളല്ളോ..
പഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിച്ചാല്‍ പഠിക്കേണ്ട രീതിയില്‍ അവര്‍ പഠിക്കും..ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും..ലോ അക്കാദമി ജയിലല്ലല്ലോ. വിദ്യാലയമല്ലേ..ഈ പറയുന്ന പരാതികളൊന്നുമില്ളായിരുന്നെങ്കില്‍ ലക്ഷ്മിക്ക് ഒരു പ്രശ്നം വന്നാല്‍ ഈ കുട്ടികളായിരിക്കും മുന്‍പില്‍ ഇറങ്ങുന്നതെന്നെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

 

ഇന്നേക്ക് 16 ദിവസമായി കുട്ടികള്‍ മാറി മാറി നിരാഹാരം അനുഷ്ഠിക്കുന്നു. ആ കുട്ടികളുടെ മാതാപിതാക്കളുടെ മനസ്സെത്ര വേദനിക്കുന്നുണ്ടാവും.മക്കള്‍ പട്ടിണി കിടക്കുന്പോള്‍ ഏത് അമ്മക്കാണ് ഭക്ഷണം ഇറങ്ങുക. അവരുടെ ശാപമേറ്റ് വാങ്ങരുത്..എത്രയും വേഗം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തൂ. വിട്ടു കൊടുക്കുന്പോള്‍ അവിടെ വിജയിക്കുന്നത് വിട്ടു കൊടുക്കുന്നവരാണ്..നേടിയവരല്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

loading...

OTHER SECTIONS