ഹംറോ സിക്കിം എന്ന പുതിയ പാര്‍ട്ടിയുമായി ബൈചൂംഗ് ബൂട്ടിയ

By Shyma Mohan.26 Apr, 2018

imran-azhar


    കൊല്‍ക്കത്ത: ഹംറോ സിക്കിം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂംഗ് ബൂട്ടിയ. സിക്കിമിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ഹംറോ സിക്കിം സമര്‍പ്പിക്കുന്നതെന്ന് ബൂട്ടിയ പറഞ്ഞു. യുവജനതക്ക് ആശ്വാസകരമല്ലാത്ത പല നയങ്ങളുമുണ്ടെന്നും എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളിച്ചുള്ള നയ രൂപീകരണത്തിന് വേദിയൊരുക്കുകയാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബൂട്ടിയ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ബൂട്ടിയ രംഗത്തുവന്നത്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ അനുഭവസമ്പത്തുള്ളവരും പുതിയ മുഖങ്ങളും ഒരുപോലെ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്ന് ബൂട്ടിയ അറിയിച്ചിരുന്നു. ഗൂര്‍ഖാലാന്റ് പ്രക്ഷോഭത്തെ പിന്തുണച്ചതിലൂടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഇടഞ്ഞ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. 2019ല്‍ നടക്കാനാരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബൂട്ടിയ പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.