സ്‌റ്റേറ്റ് റെക്‌സ് ടില്ലര്‍സണിനെ പുറത്താക്കി ഡൊണാള്‍ഡ് ട്രമ്പ്

By Shyma Mohan.13 Mar, 2018

imran-azhar


    വാഷിംഗ്ടണ്‍: യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലര്‍സണിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പുറത്താക്കി. ടില്ലര്‍സണിന് പകരം സിഐഎയുടെ ഡയറക്ടറായ മൈക്ക് കോംപിയോയെ തല്‍സ്ഥാനത്ത് നിയമിച്ചു. ഗിന ഹാസ്പല്‍ ഇനി സിഐഎയെ നയിക്കും. ഇതാദ്യമായാണ് സി.ഐഎയുടെ തലപ്പത്ത് വനിത നിയമിതയാകുന്നത്. ട്രമ്പും ടില്ലര്‍സണുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് എക്‌സണ്‍ മൊബൈലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്നും രാജി വെച്ച് ട്രമ്പ് ഭരണകൂടത്തിനൊപ്പം ചേര്‍ന്ന ടില്ലര്‍സണിന് സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് വഴിവെച്ചത്. ട്രമ്പ് ക്യാബിനറ്റിന്റെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.


OTHER SECTIONS