മുതിര്‍ന്ന ബിജെപി നേതാവിന്റെ മക്കള്‍ക്കെതിരെ ലൈംഗികാരോപണം

By Shyma Mohan.21 May, 2018

imran-azhar


    പട്‌ന: ബീഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനും മുതിര്‍ന്ന ബിജെപി നേതാവുമായ അവധേഷ് നാരായണ്‍ സിംഗിന്റെ മക്കള്‍ക്കെതിരെ ലൈംഗികാരോപണം. സ്വകാര്യ വിമാന കമ്പനിയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി ജോലി നോക്കുന്ന യുവതിയാണ് അവധേഷിന്റെ മക്കളായ സുശാന്ത് രഞ്ജന്‍, പ്രശാന്ത് രഞ്ജന്‍ എന്നിവര്‍ക്കെതിരെ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അവധേഷിന് അനുവദിച്ച ബംഗ്ലാവില്‍ വെച്ച് സുശാന്തും പ്രശാന്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായും തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. യുവതിയുടെ ആരോപണം നിഷേധിച്ച അവധേഷ് അടുത്ത കാലത്തായി യുവതിയെ അറിയാമെന്നും മെയ് 16ന് സ്വന്തം ഇഷ്ടപ്രകാരം തന്റെ വസതിയിലെത്തുകയായിരുന്നെന്നും പിന്നീട് മക്കളുമായുള്ള വാഗ്വാദത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമാണുണ്ടായതെന്നും അവധേഷ് പറഞ്ഞു.

OTHER SECTIONS