ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

By online desk .29 10 2020

imran-azhar

 


ബംഗളൂരു.; ബിനീഷ് കൊടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിനീഷിനെ ചോദ്യംചെയ്യാൻ ഇ.ഡി വിളിപ്പിച്ചത്.

 

രാവിലെ പതിനൊന്നുമണിയോടെ ബിനീഷ് ചോദ്യംചെയ്യലിന് ഹാജരായി. ബിനീഷിനെ മുൻപും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അനൂപ് മുഹമ്മദിനെ ചോദ്യ ചെയ്യ്തത്. ഇരുവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നതിനാലാണ് രണ്ടാമതും ബിനീഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചത്. അനൂപിനൊപ്പം ഒരുമിച്ച് ചോദ്യം ചെയ്യാൻ ഇ ഡി ബിനീഷിനെ വിളിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു.

 

ബംഗളൂരു ലഹരിമരുന്ന് കേസിൽ ആണ് എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. ബിനീഷും അനൂപും നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇനി കണ്ടെത്തേണ്ടത്.

 

 

OTHER SECTIONS