മീനുവിന്റെ ചികിത്സയ്ക്കായി 'ബിരിയാണി ചലഞ്ച്'

By Sooraj Surendran.04 07 2020

imran-azhar

 

 

തിരുവനന്തപുരം: രണ്ട് വൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്ന പെണ്‍കുട്ടിക്ക് ധനസമാഹരണത്തിനായി 'ബിരിയാണി ചലഞ്ച്' സംഘടിപ്പിക്കുന്നു. തൂങ്ങാംപാറ വെള്ളമാനൂര്‍ക്കോണം പാറയില്‍ വീട്ടില്‍ ശശികുമാര്‍, ശര്‍മിള ദമ്പതിമാരുടെ മകള്‍ മീനു.എസ്.എസ് (19) ആണ് ഇരു വൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്നത്. മീനുവിന്റെ ശാസ്ത്രക്രിയക്കായുള്ള ധനസമാഹരണത്തിനായി ഗ്രാമകലാലയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് 'ബിരിയാണി ചലഞ്ച്' സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തിലാണ് ബിരിയാണി ചലഞ്ച്. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബിരിയാണി തയാറാക്കി അത് 100 രൂപ നിരക്കില്‍ വിറ്റ് അതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും പെണ്‍കുട്ടിയുടെ ചികിത്സ ചെലവിനായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

വളരെ പെട്ടെന്ന് വൃക്കകള്‍ മാറ്റിവെച്ചെങ്കില്‍ മാത്രമേ മീനുവിന് ജീവിതത്തിലേക്ക് മടങ്ങിവരാനാകൂ. ശസ്ത്രക്രിയക്ക് 10 ലക്ഷത്തിന് പുറത്ത് ചെലവ് വരും. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ. അച്ഛന്‍ ശശികുമാര്‍ വൃക്കകള്‍ ദാനം നല്കാന്‍ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്ക് ഭീമമായ തുകയാണ് വേണ്ടത്. ഓട്ടോറിക്ഷ തൊഴിലാളിയായ ഇദ്ദേഹത്തിന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. സഹായം എത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍, മീനു എസ്എസ്, അക്കൗണ്ട് നമ്പര്‍: 33066179827 ഐഎഫ്എസ്സി: SBIN0010691 SBI KTDA BRANCH NO: 8893659715

 

OTHER SECTIONS