കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

By SUBHALEKSHMI B R.13 Feb, 2018

imran-azhar

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശി കെവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. മൃതദേഹങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിന്‍റെ വാട്ടര്‍ ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടന കാരണം വ്യക്തമായിട്ടില്ള.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

OTHER SECTIONS