ബിജെപിക്ക് തിരിച്ചടി: തോല്‍വിക്ക് പിന്നാലെ യുപി മന്ത്രിയുടെ മരുമകന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍

By Shyma Mohan.17 Mar, 2018

imran-azhar


    ലക്‌നൗ: ഉപതിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സര്‍ക്കാരിന് അടുത്ത തിരിച്ചടി നല്‍കി ബിജെപി മന്ത്രിയുടെ മരുമകന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകന്‍ നവല്‍ കിഷോറാണ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും അജം ഖാന്റെയും സാന്നിധ്യത്തില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബി.എസ്.പിയിലെ ദളിത് നേതാവായ സ്വാമി പ്രസാദ് മൗര്യ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2016ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയാണ് സ്വാമി പ്രസാദ് മൗര്യ.