മധ്യപ്രദേശില്‍ ബോട്ട് മറിഞ്ഞു: ബോട്ടിലുണ്ടായിരുന്നത് 24 വിദ്യാര്‍ത്ഥികള്‍

By Shyma Mohan.22 09 2022

imran-azhar

 

ഭോപ്പാല്‍: മധ്യപ്രദേശിലെ അനുപൂരില്‍ സോണ്‍ നദിയില്‍ ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 24 വിദ്യാര്‍ത്ഥികള്‍ നീന്തി രക്ഷപ്പെട്ടു. അനുപൂരില്‍ നിന്നും എട്ടുകിലോമീറ്റര്‍ അകലെ ചച്ചായില്‍ രാവിലെ 10.30ഓടെയായിരുന്നു അപകടം.

 

വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകുകയായിരുന്ന 24 വിദ്യാര്‍ത്ഥികളും ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് നീന്തി രക്ഷപ്പെട്ടതായും അപകട കാരണം അന്വേഷിച്ചുവരികയാണെന്നും അനുപൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കലേഷ് പുരി പറഞ്ഞു.

 

ബകേലി, പോണ്ടി, കൊടയാലി, ഖാഡ, മാന്‍പൂര്‍ തുടങ്ങി നിരവധി ഗ്രാമങ്ങളിലെ ആളുകള്‍ പാലമില്ലാത്തതിനാല്‍ നദി മുറിച്ചുകടക്കാന്‍ ബോട്ട് ഉപയോഗിച്ചുവരികയാണെന്നും കഴിഞ്ഞ ഏഴുവര്‍ഷമായി പാലം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

 

OTHER SECTIONS