പാക്കിസ്ഥാനിൽ മദ്രസ്സയിൽ സ്ഫോടനം ; ഏഴുപേർ മരിച്ചു ; 70 പേർക്ക് പരിക്ക്

By online desk .27 10 2020

imran-azhar

പെഷവാര്‍: പാകിസ്താനിലെ പെഷവാറിൽ മദ്രസ്സയിൽ സ്ഫോടനം . ഏഴുപേർ കൊല്ലപ്പെടുകയും 70 തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് ബാഗിൽ സ്ഫോടന വസ്തുക്കൾ നിറച്ചാണ് മദ്രസ്സയിൽ സ്ഫോടനം നടത്തിയതതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റവരെ ലേഡി റീഡിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാനിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ച ബലൂചിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

OTHER SECTIONS