ഇന്ത്യ - ചൈന അതിർത്തിത്തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല ; സമാധാന ചർച്ച തുടരും - രാജ്‌നാഥ് സിങ്

By online desk .15 09 2020

imran-azhar

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിത്തർക്കം പരിഹരിക്കപ്പെട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിർത്തിത്തർക്കം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു . അതിർത്തിയിൽ ചൈന നിരന്തരം ധാരണകൾ ലംഘിക്കുകായാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ അതിർത്തി ചൈന അംഗീകരിക്കുന്നില്ല അദ്ദേഹം പറഞ്ഞു ലഡാക്കിൽ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റർ ചൈന അനധികൃതമായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.


അതിർത്തിയിൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യൻ സൈന്യം നിലകൊള്ളുന്നത് സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണം എന്നതാണ് ഇന്ത്യയുടെ ആഗ്രഹം. അതിർത്തി സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിൽ ആരും സംശയിക്കേണ്ടതില്ല . ഈ അവസരത്തിൽ പാർലമെന്റ് സൈന്യത്തിനൊപ്പം ഉറച്ചുനിൽക്കണം. ലോകസഭയിൽ അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷസംഘടനകൾ ബഹളം വെച്ചെങ്കിലും ഈ ഘട്ടത്തിൽ സഭ സേനകൾക്കൊപ്പം നിൽക്കണമെന്നും അതിനാൽ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണ്ടെന്നുമുള്ള നിലപാടാണ് ലോകസഭാ സ്പീക്കർ സ്വീകരിച്ചത്

 

 

OTHER SECTIONS